ബ്രേക്ഫാസ്റ്റ് ജോക്ക്

വളരെക്കാലം  മുൻപേ സംഭവിച്ചതാണ് ഇക്കാര്യം ....
രാവിലെ നല്ല പണിയിലാണ്...
ഇതെല്ലം തീര്‍ത്തിട്ട് വേണം ഓഫീസി-ഇല് പോകാന്‍...
അപ്പോളത എന്റെ മകന്‍ വരുന്നു... ടോയ് എങ്ങിനെയ കളിക്കുക അമ്മേഎന്നതാണ് ചോദ്യം...
ഒന്ന് രണ്ടു തവണ അവനോടു ഞാന്‍ മര്യാദയ്ക്ക് പറഞ്ഞു "മോനേ  വൈകുന്നേരം നമ്മള്‍ക്ക് കളിക്കാം ..ഇപ്പോള്‍ അമ്മയ്ക്ക് സമയമില്ല"
വീണ്ടും അതെ ചോദ്യവുമായി വന്നപ്പോള്‍ ദേഷ്യം വന്നു...
എന്റെ സ്ഥിരമുള്ള സ്വഭാവമാണ് അവനു നേരെ ഒച്ചയെടുക്കുക  എന്നത്...
ദേഷ്യം പിടിച്ചു ഞാന്‍ പറഞ്ഞു "കൊണ്ട് പോയി പുഴുങ്ങി തിന്നോ" (അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു)
അപ്പോള്‍ അവന്റെ വളരെ നിഷ്കലങ്ങമായ മറുപടി "അമ്മേ ഇതു ബ്രേക്ഫാസ്റ്റ് അല്ല"...
പുഴുങ്ങിതിന്നൊ  എന്ന് ഞാൻ  പറഞ്ഞത് അവന്‍ ലിറ്ററേലി  എടുത്തു...അമ്മ കഴിക്കാനുള്ള എന്തോ ആണെന്ന് കരുതി തിന്നോ  എന്ന് പറയുകയാണെന്ന് കരുതി...പാവം കുട്ടി..അവനു വക മോശം സംസരമോനും മനസ്സിലാക്കാനായിട്ടില്ല ...ഞാനായിട്ട് ഇനി അതൊന്നും പറയില്ലാന്നു തീരുമാനിച്ചു...

Comments

Popular posts from this blog

Golden necklace

Ghosts in the mango orchard

Daughter of the devil or Angel in white?