എനിയ്ക്കു നഷ്ടപ്പെട്ടത്

സന്ധ്യ കഴിഞ്ഞതേയുള്ളൂ.. 
അത്യാവശ്യം നന്നായി  മഴ പെയ്യുന്നുണ്ട്...
നാലുകെട്ടിന്റെ  ഇറയത്ത് നില്‍ക്കയാണ് ഞാന്‍...
മുറ്റത്തു നിറയെ  മുല്ലപ്പൂക്കള്‍  വിരിഞ്ഞിട്ടുണ്ട്...ആ മുല്ലപ്പൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധവും ചെറുതായി മേലേയ്ക്ക് വീഴുന്ന മഴച്ചാറ്റലും നന്നായി ആസ്വദിക്കായാണ് ഞാന്‍...
ഈ മണം എന്നെ മത്തു പിടിപ്പിക്കുന്നു..
സന്ധ്യ കഴിഞ്ഞ സ്ഥലം, നാലുകെട്ടെന്ന സ്ഥലം, മുല്ലപ്പൂക്കളുടെ  സുഗന്ധം, മഴയെന്ന കാലാവസ്ഥ...
എന്നോ എവിടെയോ ഞാന്‍ ഇതറിഞ്ഞിട്ടുണ്ട്...ഇപ്പോളും അതെനിയ്ക്ക് ചെറുതായി ഓര്‍മയുണ്ട്..
പക്ഷേ, കൂടെ ആരായിരുന്നു എന്നോര്‍മ്മയില്ല...അതോ ആരും ഉണ്ടായിരുന്നില്ലേ?

ചില പുലര്‍വേലകളില്‍ ഉറക്കത്തില്‍ ഈ സ്വപ്നത്തില്‍ നിന്നും ഞെട്ടി എണീയ്ക്കുമ്പോള്‍ എന്തോ നഷ്ടപ്പെട്ടതായി തോന്നും...അപ്പോള്‍ വല്ലാത്ത ഒരു നീറ്റലാണ് മനസ്സില്‍...

Comments

Popular posts from this blog

ജെയിംസ്‌ ബോണ്ടിനോട് നന്ദുട്ടന്റെ ഉപദേശം

What is your most favorite word in English language?