ജെയിംസ്‌ ബോണ്ടിനോട് നന്ദുട്ടന്റെ ഉപദേശം

ഞാനൊരു ജെയിംസ്‌ ബോണ്ട്‌ ഫാന്‍ ആണ്.
എന്റെ age/gender ഇതൊന്നും തന്നെ എന്നെയൊരു ജെയിംസ്‌ ബോണ്ട്‌ ഫാന്‍ പ്രൊഫൈല്‍-ഉള്‍ക്കൊള്ളിക്കില്ല ..എന്നാലും ഞാന്‍ മൂപ്പരുടെ ഫാന്‍ ആണ്..
പക്ഷെ "കാസിനോ റോയല് " കാണാന്‍ ഈയടുത്ത സമയം വരെ കഴിഞ്ഞില്ല..
അങ്ങിനെ 2 വീക്സ് മുന്‍പേ ലൈബ്രറിയില്‍ നിന്നും ഇപ്പറഞ്ഞ ജെയിംസ്‌ ബോണ്ട്‌ വീരഗാഥ കിട്ടി...വൈകീട്ട് ഓഫീസി-ഇല് നിന്നും വീട്ടിലേക്കു വരുന്ന വഴി സമയം കിട്ടിയപ്പോള്‍ ലൈബ്രറി-ഇല് കയറിയതായിരുന്നു..പിന്നെ മോനെയും വിളിച്ചു വീട്ടിലെത്തിയപ്പോള്‍ സമയം 6 മണി...ജെയിംസ്‌ ബോണ്ട്‌ നാളെ കാണാമെന്നു കരുതിയതായിരുന്നു...പക്ഷെ കണ്ട്രോള്‍ ഇല്ല...അതുകൊണ്ട് ഞാന്‍ ജെയിംസ്‌ ബോണ്ട്‌ കാണാനിരുന്നു...പുത്രന്‍ കളിക്കാനും...അങ്ങിനെ almost ഹാഫ് ടൈം ആയി...ജെയിംസ്‌ ബോണ്ട്‌ ഒരു വലിയ ബില്‍ഡിംഗ്‌-ഇല് നിന്നും മറ്റൊരു ബില്ടിങ്ങ്ലേക്ക് ഒരു ചെറിയ പാലത്തിലൂടെ നടക്കുന്നു...എന്റെ ഹൃദയം പട പടന്നു മിടിക്കുന്നു...ജെയിംസ്‌ ബോണ്ടാണ് ഒന്നും സംഭവിക്കില്ല...എന്നാലും ഒരു ശങ്ക...
അപ്പോളതാ ആരോ പറയുന്നു "മാമാ Be careful"...
നോക്കിയപ്പോള്‍ എന്റെ സ്വന്തം ചട്ടമ്പി(aka എന്റെ പുത്രന്‍ ) അവിടെനിന്നും വിളിച്ചു അലറുകയാണ് "മാമ Be careful Be careful" ...

നന്ദു നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നമ്മള്‍ ആന്‍ഡ്‌ dayacre ആന്റി etc അവനോടു പറയുന്ന കാര്യമാണിത്... "നന്ദു Be careful Be careful"...അവന്‍ ചെറിയ രീതിയില്‍ സ്റ്റെപ് കയറുമ്പോള്‍ പോലും അവനോടു എല്ലാരും ഇത് പറയുന്നു...പക്ഷെ ജെയിംസ്‌ ബോണ്ട്‌ ഇത്ര വലിയ സാഹസം കാണിച്ചിട്ടും എല്ലാരും മിണ്ടാതിരുക്കുന്നു....അവനു സഹിക്കുമോ?

കുട്ടികള്‍ ഉള്ള എല്ലാര്ക്കും ഇത്തരത്തില്‍ പല ഫണ്ണി മോമെന്റ്സും ഉണ്ടായിട്ടുണ്ടാകും എന്നുറപ്പാണ്...
പലപ്പോഴും അവര്‍ ചെയ്യുന്നത് നമ്മെ ആശ്ച്ചര്യപ്പെടുത്ന്നു അല്ലെ?

Comments

Popular posts from this blog

What is your most favorite word in English language?