ജെയിംസ് ബോണ്ടിനോട് നന്ദുട്ടന്റെ ഉപദേശം
ഞാനൊരു ജെയിംസ് ബോണ്ട് ഫാന്‍ ആണ്. എന്റെ age/gender ഇതൊന്നും തന്നെ എന്നെയൊരു ജെയിംസ് ബോണ്ട് ഫാന്‍ പ്രൊഫൈല്‍-ഉള്‍ക്കൊള്ളിക്കില്ല ..എന്നാലും ഞാന്‍ മൂപ്പരുടെ ഫാന്‍ ആണ്.. പക്ഷെ "കാസിനോ റോയല്‍ " കാണാന്‍ ഈയടുത്ത സമയം വരെ കഴിഞ്ഞില്ല.. അങ്ങിനെ 2 വീക്സ് മുന്‍പേ ലൈബ്രറിയില്‍ നിന്നും ഇപ്പറഞ്ഞ ജെയിംസ് ബോണ്ട് വീരഗാഥ കിട്ടി...വൈകീട്ട് ഓഫീസി-ഇല് നിന്നും വീട്ടിലേക്കു വരുന്ന വഴി സമയം കിട്ടിയപ്പോള്‍ ലൈബ്രറി-ഇല് കയറിയതായിരുന്നു..പിന്നെ മോനെയും വിളിച്ചു വീട്ടിലെത്തിയപ്പോള്‍ സമയം 6 മണി...ജെയിംസ് ബോണ്ട് നാളെ കാണാമെന്നു കരുതിയതായിരുന്നു...പക്ഷെ കണ്ട്രോള് ഇല്ല...അതുകൊണ്ട് ഞാന്‍ ജെയിംസ് ബോണ്ട് കാണാനിരുന്നു...പുത്രന് കളിക്കാനും...അങ്ങിനെ almost ഹാഫ് ടൈം ആയി...ജെയിംസ് ബോണ്ട് ഒരു വലിയ ബില്‍ഡിംഗ്-ഇല് നിന്നും മറ്റൊരു ബില്ടിങ്ങ്ലേക്ക് ഒരു ചെറിയ പാലത്തിലൂടെ നടക്കുന്നു...എന്റെ ഹൃദയം പട പടന്നു മിടിക്കുന്നു...ജെയിംസ് ബോണ്ടാണ് ഒന്നും സംഭവിക്കില്ല...എന്നാലും ഒരു ശങ്ക... അപ്പോളതാ ആരോ പറയുന്നു "മാമാ Be careful"... നോക്കിയപ്പോള്‍ എന്റെ സ്വന്തം ചട്ടമ്പി(aka എന്റെ പുത്രന് ) അവിടെനിന്നും വിളി...
Comments