Posts

Showing posts from October, 2012

എനിയ്ക്കു നഷ്ടപ്പെട്ടത്

സന്ധ്യ കഴിഞ്ഞതേയുള്ളൂ..  അത്യാവശ്യം നന്നായി  മഴ പെയ്യുന്നുണ്ട്... നാലുകെട്ടിന്റെ  ഇറയത്ത് നില്‍ക്കയാണ് ഞാന്‍... മുറ്റത്തു നിറയെ  മുല്ലപ്പൂക്കള്‍  വിരിഞ്ഞിട്ടുണ്ട്...ആ മുല്ലപ്പൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധവും ചെറുതായി മേലേയ്ക്ക് വീഴുന്ന മഴച്ചാറ്റലും നന്നായി ആസ്വദിക്കായാണ് ഞാന്‍... ഈ മണം എന്നെ മത്തു പിടിപ്പിക്കുന്നു.. സന്ധ്യ കഴിഞ്ഞ സ്ഥലം, നാലുകെട്ടെന്ന സ്ഥലം, മുല്ലപ്പൂക്കളുടെ  സുഗന്ധം, മഴയെന്ന കാലാവസ്ഥ... എന്നോ എവിടെയോ ഞാന്‍ ഇതറിഞ്ഞിട്ടുണ്ട്...ഇപ്പോളും അതെനിയ്ക്ക് ചെറുതായി ഓര്‍മയുണ്ട്.. പക്ഷേ, കൂടെ ആരായിരുന്നു എന്നോര്‍മ്മയില്ല...അതോ ആരും ഉണ്ടായിരുന്നില്ലേ? ചില പുലര്‍വേലകളില്‍ ഉറക്കത്തില്‍ ഈ സ്വപ്നത്തില്‍ നിന്നും ഞെട്ടി എണീയ്ക്കുമ്പോള്‍ എന്തോ നഷ്ടപ്പെട്ടതായി തോന്നും...അപ്പോള്‍ വല്ലാത്ത ഒരു നീറ്റലാണ് മനസ്സില്‍...