എനിയ്ക്കു നഷ്ടപ്പെട്ടത്
സന്ധ്യ കഴിഞ്ഞതേയുള്ളൂ.. അത്യാവശ്യം നന്നായി മഴ പെയ്യുന്നുണ്ട്... നാലുകെട്ടിന്റെ ഇറയത്ത് നില്‍ക്കയാണ് ഞാന്‍... മുറ്റത്തു നിറയെ മുല്ലപ്പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്...ആ മുല്ലപ്പൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധവും ചെറുതായി മേലേയ്ക്ക് വീഴുന്ന മഴച്ചാറ്റലും നന്നായി ആസ്വദിക്കായാണ് ഞാന്‍... ഈ മണം എന്നെ മത്തു പിടിപ്പിക്കുന്നു.. സന്ധ്യ കഴിഞ്ഞ സ്ഥലം, നാലുകെട്ടെന്ന സ്ഥലം, മുല്ലപ്പൂക്കളുടെ സുഗന്ധം, മഴയെന്ന കാലാവസ്ഥ... എന്നോ എവിടെയോ ഞാന്‍ ഇതറിഞ്ഞിട്ടുണ്ട്...ഇപ്പോളും അതെനിയ്ക്ക് ചെറുതായി ഓര്‍മയുണ്ട്.. പക്ഷേ, കൂടെ ആരായിരുന്നു എന്നോര്‍മ്മയില്ല...അതോ ആരും ഉണ്ടായിരുന്നില്ലേ? ചില പുലര്‍വേലകളില്‍ ഉറക്കത്തില്‍ ഈ സ്വപ്നത്തില്‍ നിന്നും ഞെട്ടി എണീയ്ക്കുമ്പോള്‍ എന്തോ നഷ്ടപ്പെട്ടതായി തോന്നും...അപ്പോള്‍ വല്ലാത്ത ഒരു നീറ്റലാണ് മനസ്സില്‍...