My rendition of love
എന്റെ മാത്രം കഥയാണിത്. ഇതിൽ,നീ ഇല്ല എന്റെ സ്വപ്നത്തിലെ ഗന്ധർവ്വൻ മാത്രമേ ഇതിലുള്ളു പക്ഷെ അവനു നിന്റെ ചായ തോന്നിയാൽ ഒന്നും കരുതല്ലേ നിനക്ക് എന്റെ ഭാഷ അറിയില്ല നമ്മൾക്ക് രണ്ടാൾക്കും അറിയുന്ന ഭാഷയിൽ നന്നായി എന്റെ ഹൃദയം തുറക്കാൻ എനിക്കും കഴിയില്ല അപ്പോൾ പറയാതെ പോയത് കുറെയുണ്ട് ഒരു പക്ഷെ അത് നന്നായി എല്ലാം പറഞ്ഞിരുന്നെങ്കിൽ പിന്നെ ആലോചിച്ചു സന്തോഷിക്കാൻ ഒരു സുഖമുള്ള നൊമ്പരമായി ഒന്നും ബാക്കി വയ്ക്കാനില്ലാതെ വരുമായിരുന്നു...